Articles

ഭാവസംഗീതത്തിന്റെ വെണ്മണിക്കാലം | എൻ രാമദാസ്കഥകളിയുടെ വാചികമാണ് സംഗീതം എന്ന ഉറച്ച ബോദ്ധ്യമാണ് കലാമണ്ഡലം ഹരിദാസിന്റെ സംഗീതത്തെ വ്യത്യസ്തമാക്കുന്നത്. കഥാപാത്രം പറയേണ്ട വാക്കുകളാണ് ഗായകൻ പാടുന്നത്. കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങൾ അറിഞ്ഞ്, അതേറ്റെടുത്ത് അരങ്ങിന് വേണ്ടി പാടുമ്പോഴാണ് ഭാവം ഉണ്ടാകുന്നത്. രാഗശുദ്ധിയിൽ വിട്ടുവീഴ്ച ഇല്ലാത്തപ്പോൾ തന്നെ, സന്ദർഭത്തിന് യോജിക്കാത്ത സംഗതികൾ ഒഴിവാക്കി പാടുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി- കഥകളി സംഗീത ലോകത്തെ നിസ്തുല പ്രതിഭ കലാമണ്ഡലം ഹരിദാസിന്റെ പതിനഞ്ചാം ചരമവാർഷിക ദിനമാണ് ഇന്ന് - കഥകളി ആസ്വാദകനും സംഘാടകനുമായ എൻ രാമദാസ് കലാമണ്ഡലം ഹരിദാസിനെ അനുസ്മരിക്കുന്നു - എഡിറ്റർ